Friday, 19 July 2013


ചിലപ്പോള്‍
സമാഗമങ്ങള്‍
എത്രമാത്രം തീവ്രമാണ്,

ഒരു ചുഴലിക്കാറ്റുപോലെ
അതു നമ്മെ പുണരുന്നു,
പോകേണ്ടാത്ത വഴികളിലൂടെ
കൂട്ടിക്കൊണ്ടുപോകുന്നു,
കണ്ണിലും മൂക്കിലും
പൊടിപടലം നിറക്കുന്നു,
മാറ്ഗ്ഗം തികച്ചും
അവ്യക്തമാക്കുന്നു,
അവസാനം ആഴത്തിലുള്ള
ഗുഹകളിലേയ്ക്കു
വലിച്ചെറിയുന്നു.

സമാഗമങ്ങള്‍
എത്രമാത്രം തീവ്രമാണു.
സമാഗം ഒരു അടിയൊക്കുപോലെ
പെട്ടെന്നാണു സമനിലതെറ്റിക്കുന്നത്,


ഓറ്ക്കാപ്പുറത്തു,
കുത്തിയൊലിച്ചുപോം ഒഴുക്കില്‍
അറിയാതെ
അങ്ങനെ ഒഴുകിക്കൊണ്ടിരിക്കും,
നിലയില്ലാത്ത കടലില്‍
അവസാനിക്കും,
ശ്വാസം കിട്ടാതെ
പിടയ്ക്കുമ്പോളോറ്ക്കും
ഇതെങ്ങനെ സംഭവിച്ചുവെന്നു.
സമാഗമം തീവ്രമായൊരു
ഒഴുക്കാണു.
ആഴമറ്റ കടലിലേയ്ക്കുള്ള
അവസാനയാത്ര.

3 comments:

  1. Thank you. What a pity I can not see your name!

    ReplyDelete
  2. ആഴമറ്റകടലിലേക്കുള്ള അവസാനയാത്ര.......നന്നായിട്ടുണ്ടിക്കാ

    ReplyDelete