Sunday, 1 September 2013


Kahlil Gibran.



മഞ്ഞിൻ മൂടുപടം ധരിച്ച പർവ്വതം ഒരു കുന്നല്ല, മഴയിൽ കുളിച്ചുനില്ക്കും ഓക്കുമരം ഒരു കണ്ണീരൊഴുക്കും വില്ലോയുമല്ല.
ഖലീൽ ജിബ്രാൻ 

( വീപിംഗ് വില്ലോ- weeping willow - എന്ന മരത്തിന്റെ കൊമ്പുകളൊക്കെ താഴേക്കു വളരുന്നു . അതുകൊണ്ടാണതിനു ആ പേർ കിട്ടിയത്. 
Oak മരം വളരെ ശക്തിയുള്ള തടി നല്കുന്ന വൃക്ഷം . വില്ലോ തടിക്കു തീരെ ശക്തിയില്ലാത്ത ഒരു മരം. കാണാൻ ഭംഗിയുണ്ടാന്നല്ലാതെ . അലി )

Kahlil Gibran.


1.  ഇന്നലെ അമ്പലവെണ്ണക്കൽത്തിണ്ണയിൽ ഒരു സ്ത്രീ രണ്ടു പുരുഷന്മാരുടെ ഇടയിൽ ഇരിക്കുന്നത് ഞാൻ കണ്ടു. അവളുടെ ഒരു കവിൾ ചുവന്നു തുടുത്തും മറ്റേക്കവിൾ വാടിയും ഇരുന്നു.

ഖലീൽ ജിബ്രാൻ .


2.  ഞാൻ നിനക്ക് ദുർഗ്രാഹ്യനെന്നു നീ പറയുമ്പോൾ ,അത് എനിക്ക് ഞാനർഹിക്കാത്ത മാനവും , നിനക്ക് നീ അർഹിക്കാത്ത അപമാനവുമാകുന്നു.

ഖലീൽ ജിബ്രാൻ


3.  മഞ്ഞിൻ  മൂടുപടം ധരിച്ച പർവ്വതം ഒരു കുന്നല്ല,  മഴയിൽ  കുളിച്ചുനില്ക്കും ഓക്കുമരം ഒരു കണ്ണീരൊഴുക്കും വില്ലോയുമല്ല.
ഖലീൽ ജിബ്രാൻ

( വീപിംഗ് വില്ലോ- weeping willow - എന്ന മരത്തിന്റെ കൊമ്പുകളൊക്കെ താഴേക്കു വളരുന്നു . അതുകൊണ്ടാണതിനു ആ പേർ കിട്ടിയത്.
Oak മരം വളരെ ശക്തിയുള്ള തടി നല്കുന്ന വൃക്ഷം . വില്ലോ തടിക്കു തീരെ ശക്തിയില്ലാത്ത ഒരു മരം. കാണാൻ ഭംഗിയുണ്ടാന്നല്ലാതെ . അലി )

Tuesday, 30 July 2013

Sloth crossing the road


Sloth crossing the road.
Once up on a time there was forest everywhere in Costo Rica. Greedy people came and felled the trees. Made roads along the remaining forests. Sloths as the name implies, are slow moving animals. The are often killed by vehicles. Sloths may be slow but not stupid!
Now they use electric cables to cross the roads. Yes, some do get electrocuted. They will learn. That is the story of survival.

Friday, 19 July 2013


ചിലപ്പോള്‍
സമാഗമങ്ങള്‍
എത്രമാത്രം തീവ്രമാണ്,

ഒരു ചുഴലിക്കാറ്റുപോലെ
അതു നമ്മെ പുണരുന്നു,
പോകേണ്ടാത്ത വഴികളിലൂടെ
കൂട്ടിക്കൊണ്ടുപോകുന്നു,
കണ്ണിലും മൂക്കിലും
പൊടിപടലം നിറക്കുന്നു,
മാറ്ഗ്ഗം തികച്ചും
അവ്യക്തമാക്കുന്നു,
അവസാനം ആഴത്തിലുള്ള
ഗുഹകളിലേയ്ക്കു
വലിച്ചെറിയുന്നു.

സമാഗമങ്ങള്‍
എത്രമാത്രം തീവ്രമാണു.
സമാഗം ഒരു അടിയൊക്കുപോലെ
പെട്ടെന്നാണു സമനിലതെറ്റിക്കുന്നത്,


ഓറ്ക്കാപ്പുറത്തു,
കുത്തിയൊലിച്ചുപോം ഒഴുക്കില്‍
അറിയാതെ
അങ്ങനെ ഒഴുകിക്കൊണ്ടിരിക്കും,
നിലയില്ലാത്ത കടലില്‍
അവസാനിക്കും,
ശ്വാസം കിട്ടാതെ
പിടയ്ക്കുമ്പോളോറ്ക്കും
ഇതെങ്ങനെ സംഭവിച്ചുവെന്നു.
സമാഗമം തീവ്രമായൊരു
ഒഴുക്കാണു.
ആഴമറ്റ കടലിലേയ്ക്കുള്ള
അവസാനയാത്ര.