1. ഇന്നലെ അമ്പലവെണ്ണക്കൽത്തിണ്ണയിൽ ഒരു സ്ത്രീ രണ്ടു പുരുഷന്മാരുടെ ഇടയിൽ ഇരിക്കുന്നത് ഞാൻ കണ്ടു. അവളുടെ ഒരു കവിൾ ചുവന്നു തുടുത്തും മറ്റേക്കവിൾ വാടിയും ഇരുന്നു.
ഖലീൽ ജിബ്രാൻ .
2. ഞാൻ നിനക്ക് ദുർഗ്രാഹ്യനെന്നു നീ പറയുമ്പോൾ ,അത് എനിക്ക് ഞാനർഹിക്കാത്ത മാനവും , നിനക്ക് നീ അർഹിക്കാത്ത അപമാനവുമാകുന്നു.
ഖലീൽ ജിബ്രാൻ
ഖലീൽ ജിബ്രാൻ
3. മഞ്ഞിൻ മൂടുപടം ധരിച്ച പർവ്വതം ഒരു കുന്നല്ല, മഴയിൽ കുളിച്ചുനില്ക്കും ഓക്കുമരം ഒരു കണ്ണീരൊഴുക്കും വില്ലോയുമല്ല.
ഖലീൽ ജിബ്രാൻ
( വീപിംഗ് വില്ലോ- weeping willow - എന്ന മരത്തിന്റെ കൊമ്പുകളൊക്കെ താഴേക്കു വളരുന്നു . അതുകൊണ്ടാണതിനു ആ പേർ കിട്ടിയത്.
Oak മരം വളരെ ശക്തിയുള്ള തടി നല്കുന്ന വൃക്ഷം . വില്ലോ തടിക്കു തീരെ ശക്തിയില്ലാത്ത ഒരു മരം. കാണാൻ ഭംഗിയുണ്ടാന്നല്ലാതെ . അലി )
No comments:
Post a Comment